വാക്സിന്റെയും ഓക്‌സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാന്‍ നടത്തുന്ന പ്രഹസന നാടകം: കുമ്മനം രാജശേഖരന്‍

ശ്രീനു എസ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (09:34 IST)
വാക്സിന്റെയും ഓക്‌സിജന്റെയും പേരിലുള്ള
സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാനും ജാള്യത മൂടി വെക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രഹസന നാടകമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കോവിഡിനെതിരെ സുസംഘടിതവും ആസുത്രിതവും ശാസ്ത്രിയവുമായ ക്രിയാത്മക പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമ്പോള്‍ കേരളം ഭരിക്കുന്ന സിപിഎം സമര പരിപാടികളുമായി ഇറങ്ങി തിരിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനെ ഉപകരിക്കൂ. കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചോ ഏറ്റുമുട്ടിയോ അല്ല ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടത്. മറിച്ചു കേന്ദ്രവുമായി സഹകരിച്ചു പരസ്പര വിശ്വാസത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റകെട്ടായി നിലകൊള്ളുകയാണ് വേണ്ടത്.

കേരളത്തില്‍ ഇന്നേവരെ വാക്സിന്‍ ഷാമം ഉണ്ടായിട്ടില്ല. ഓക്‌സിജന്‍ വേണ്ടത്ര സ്റ്റോക്ക് ഉണ്ട്. പിന്നെ എന്താണ് കേരളത്തിലെ പ്രശ്‌നം? വാക്സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും അവശരായി തളര്‍ന്ന് വീഴുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം സംഭവിക്കുന്നതാണ്. ഇന്നലെ ഫാതിമ എന്ന വയോധിക ചികില്‍സ കിട്ടതെ മരണപെട്ടു. ഒര് ആംബുലന്‌സ് കിട്ടാതെ പെരുംബാവൂരില്‍ ഒരു വയോധികന്‍ റൊഡില്‍ കിടന്നു ചികില്‍സ ലഭിക്കാതെ മരിച്ചു. വടക്കെ ഇന്ത്യയില്‍ ഉണ്ടാകുന്ന മരണത്തെ കുറിച്ച് പെരിപ്പിച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം കേരളത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും എന്തിന് മറച്ചു വക്കണം.

വാക്സിന്‍ ഉണ്ടാക്കുന്നതിലോ വിതരണം നടത്തുന്നതിലോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യതൊരു വീഴ്ചയും നാളിതുവരെ ഉണ്ടായിട്ടില്ല. വെറും തൊണ്ണൂറ്റൊന്പത് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിച്ചെടുത്തത്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് നൂറ്റിഇരുപത്തിയഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു. വിതരണം നടത്തിയതിലും യതൊരു ക്രമക്കേടും കേന്ദ്രത്തിനുണ്ടായിട്ടില്ല. ആരോഗ്യ പരിരക്ഷ സംസ്ഥാന വിഷയമായതുകൊണ്ടാണ് ഓക്‌സിജന്‍ വിതരണത്തില്‍ പാളിച്ചകള്‍ ചൂണ്ടികാണിച്ചു ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കേന്ദ്രം നാളിതുവരെ പതിനാറുകോടി വാക്സിന്‍ ഡോസ് വിതരണം ചെയ്ത് കഴിഞ്ഞു.

ബ്രിട്ടനും ഇസ്രയേലും യഥാക്രമം അഞ്ചരകോടിയും ഒരുകോടിയും മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ദിനം പ്രതി മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മരണ നിരക്ക് ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്ന സിപിഎം കേരളത്തില്‍ നാളിതുവരെ അയ്യായിരത്തിഒരുനൂറ്റിഎഴുപത് പേര്‍ കോവിഡ് മൂലം മരണപെട്ടു എന്ന സത്യം എന്തിന് മറച്ചുവക്കണം? ഇന്നലെ മാത്രം കേരളത്തില്‍ മുപ്പത്തിരണ്ട് മരണം ഉണ്ടായി.

കോണ്‍ഗ്രസ് കേന്ദ്രത്തിനെ എന്തിനും കുറ്റപ്പെടുത്തുന്ന പ്രവണത ഒട്ടും ശരിയല്ല. കോവാക്‌സിന് കേന്ദ്രം അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും ശശി തരൂരും ശക്തമയി എതിര്‍ത്തു. അവരാണിപ്പോള്‍ കേന്ദ്രം വാക്സിന്‍ തരുന്നില്ല എന്ന ആവലതിയുമയി രംഗത്ത് വന്നിട്ടുള്ളത്.

കോണ്‍ഗ്രസ്സും സിപിഎമ്മും കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് രഷ്ട്രിയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്. ഈ ദുഷ്പ്രവണതകളില്‍ നിന്നും പിന്‍വാങ്ങി കേന്ദ്രത്തോടൊപ്പം നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണ് അവര്‍ ചെയെണ്ടതെന്ന് കുമ്മനം രാജശേഖരന്‍ ഫെയിസ്ബൂക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...