തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 10 നവംബര്‍ 2020 (12:48 IST)
മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിയില്‍ അക്ഷരത്തെറ്റും പകര്‍ത്തിയ ഉദ്ധരണികളുമാണെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി. പ്രബന്ധത്തില്‍ മൗലിക സംഭാവനകള്‍ ഒന്നും തന്നെയില്ലെന്നും പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
സേവ് യൂണിവേഴ്സിറ്റി കാമ്പെയിന് കമ്മറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരമാണ് പകര്‍പ്പ് എടുത്തത്. 2006ലാണ് കെടി ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയത്.