അന്നാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ജീവനൊടുക്കിയത്, പ്രതിഷേധിക്കണ്ടെ, ഒരു ജനാധിപത്യ രാജ്യത്തല്ലെ നമ്മൾ ജീവിക്കുന്നത്?

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (12:05 IST)
ജോലി ചെയ്ത ശമ്പളം കിട്ടാതെ വന്നപ്പോൾ ഗതികേടുകൊണ്ടാണ് താൻ പ്രധിഷേധിച്ചതെന്ന് കെഎസ്ആർടിസിയിൽ സ്ഥലം മാറ്റം ചെയ്യപ്പെട്ട കണ്ടക്ടർ അഖില നായർ. സർക്കാരിനെയും വകുപ്പിനെയും അപകീർത്തിപ്പെടുത്തിയിട്ടില്ല താൻ ആരുടെയും ജോലിയിൽ തടസം വരുത്തിയിട്ടില്ലെന്നും സമാധാനപരമായിരുന്നു പ്രതിഷേധമെന്നും അഖില പറഞ്ഞു.

2022 ഡിസംബർ മാസത്തെ ശമ്പളം ജനുവരി 11 ആയിട്ടും കിട്ടിയിരുന്നില്ല. പൈസയില്ലാത വന്നത് മൂലമുള്ള മാനസികസംഘർഷത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ ഏതെങ്കിലും വിധത്തിൽ പ്രതിഷേധിക്കണമെന്ന് കരുതി. അന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ആത്മഹത്യ ചെയ്ത വാർത്ത കേട്ടത്. ഇതെല്ലാം കൂടിയായപ്പോളാണ് അങ്ങനെ ചെയ്തത്. നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതല്ലെ. ഒരു ജനാധിപത്യ രാജ്യത്തല്ലെ നമ്മൾ ജീവിക്കുന്നത്. ഇവിടെ ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്യം പോലുമില്ലെ. അഖില ചോദിക്കുന്നു. 13 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നുവെന്നും ഇത്രയും കാലമായി മോശപ്പെട്ട ഒന്നും തൻ്റെ ഭാഗത്ത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :