കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി 30 കോടി അനുവദിച്ചു

രേണുക വേണു| Last Modified വെള്ളി, 12 മെയ് 2023 (18:18 IST)
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഗഡു ശമ്പളത്തിനായി 30 കോടിയാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. അഞ്ചാം തിയതി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നു. അതിനായി 50 കോടി വേണമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിന്റെ പേരില്‍ യൂണിയനുകള്‍ ഇപ്പോഴും സമരത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :