കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (18:11 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജൂണ്‍ മാസം വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍
വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍
നല്‍കുന്നതിനുള്ള
തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മേയ് മാസത്തില്‍ അവസാനിച്ചിരുന്നു. അത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എംഒയുവില്‍ കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി,
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി
എന്നിവര്‍ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ
പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇത് വരെ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :