ശ്രീനു എസ്|
Last Updated:
ബുധന്‍, 2 സെപ്റ്റംബര്‍ 2020 (10:59 IST)
പുതിയ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ പറയുന്നിടത്തൊക്കെ നിര്‍ത്തും. കൂടാതെ അഞ്ചുമാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകളും ഒരുക്കും. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസായിരിക്കും ഇനി കെഎസ്ആര്‍ടിസി.
ഓരോ റൂട്ടിലെയും ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും. ഈ മാസം അവസാനത്തോടെ റൂട്ടുകളുടെ പുനക്രമീകരണം പൂര്‍ത്തിയാക്കും.