കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

കെ‌എസ്‌ആര്‍‌ടിസിക്ക് ഇരുട്ടടി നല്‍കിയ നടപടിക്കെതിരെ സര്‍ക്കാര്‍

അപര്‍ണ| Last Updated: വെള്ളി, 30 മാര്‍ച്ച് 2018 (13:41 IST)
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പ്രൊഫ.സുശീല്‍ ഖന്നയുടെയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും നിര്‍ദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

വിശദമായ ആലോചനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ വരവും ചിലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്നതാണ് നിലവിലെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായിട്ട് തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതും.

അതേസമയം കെഎസ്ആര്‍ടിസിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍. കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. അങ്ങനെയെങ്കില്‍ ഒരു നിശ്ചിത യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :