സെപ്റ്റംബര്‍ മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ജൂണ്‍ 2023 (20:28 IST)
സെപ്റ്റംബര്‍ മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. എല്ലാ ബസുകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

എഐ ട്രാഫിക് കാമറയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒരു മാസത്തിനുള്ളില്‍ പരിഹരിക്കും. തെറ്റായ ഒരു നോട്ടീസും ആര്‍ക്കും ലഭിക്കില്ലെന്നും ആന്‍ണി രാജു വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുമുതല്‍ നടപ്പാക്കിയ എഐ കാമറ പരിശോധനയില്‍ വ്യാഴാഴ്ച രാത്രി 12വരെ 3,57,730 ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :