ശമ്പളം: കെ എസ് ആര്‍ ടി സി 70 കോടി കടം വാങ്ങി

ശമ്പളം: കെ എസ് ആര്‍ ടി സി 70 കോടി കടം വാങ്ങി

തിരുവനന്തപുരം| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (18:35 IST)
നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സര്‍ക്കാര്‍ വെള്ളാനയായ കെ എസ് ആര്‍ ടി സി
ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 70 കോടി രൂപ കടമെടുത്തു. സംസ്ഥാനത്തെ ലീഡ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് 12 ശതമാനം പലിശ നിരക്കില്‍ 70 കോടി നല്‍കിയത്.

സാധാരണ രീതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്‍മെന്‍റ് ഫൈനന്‍സ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.എഫ്.സി) യില്‍ നിന്നാണു കെ എസ് ആര്‍ ടി സി
കടം വാങ്ങുന്നത്. ഇതിനു 14 ശതമാനം പലിശയും നല്‍കണം.

ഇതുവരെയായി കെ എസ് ആര്‍ ടി സി യുടെ കടബാദ്ധ്യത 1400 കോടി രൂപയിലേറെയായി. ജീവനക്കാരുടെ ശമ്പളം നല്‍കിയില്ലെങ്കില്‍ ആന വണ്ടികള്‍ ചലിക്കില്ലെന്ന് ഉന്നതര്‍ക്കറിയാം. ഇതാണ് ഉടന്‍ കടം വാങ്ങിയത്. ഇനി പതിനഞ്ചാം തീയതി ആകുമ്പോള്‍ പെന്‍ഷന്‍ നല്‍കാനും പണം കണ്ടെത്തണം. ഇതിനായി കഴിഞ്ഞ മാസവും 20 കോടി രൂപ കടം വാങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :