കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം

രേണുക വേണു| Last Modified ചൊവ്വ, 23 ജൂലൈ 2024 (08:37 IST)

ബസിലിരുന്ന യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീപ്പ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൂലമറ്റം സ്വദേശി ജോബിന്‍ തോമസിനാണ് പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടക്ടറെ ആക്രമിച്ച ജീപ്പ് ഡ്രൈവര്‍ ഒളിവിലാണ്.

ഞായറാഴ്ച രാത്രി 9.30 ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറില്‍ നിന്നു തേനിക്കു പോകുന്നതിനായി ബസില്‍ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പില്‍ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് മദ്യലഹരിയിലായിരുന്ന ടാക്‌സി ജീപ്പ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ബസ് കണ്ടക്ടര്‍ ഇത് സമ്മതിക്കാതെ വന്നതോടെ തര്‍ക്കം തുടങ്ങി. ജീപ്പ് ഡ്രൈവര്‍ ബസിനകത്ത് കയറി കണ്ടക്ടര്‍ ജോബിനെ ആക്രമിച്ചു. ഇതിനിടെ ജോബിന്റെ ഇടതുകൈ ഒടിഞ്ഞു.

ആക്രമണത്തിനു ശേഷം ഇയാള്‍ ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നു. നാട്ടുകാരാണ് ജോബിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ബസിന്റെ സര്‍വീസ് മുടങ്ങി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :