രേണുക വേണു|
Last Modified വ്യാഴം, 26 മെയ് 2022 (08:50 IST)
'യൂണിഫോമിന് പകരം മതവേഷത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബസ് ഓടിച്ചു' എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയില്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചരണം നടക്കുന്നു. യഥാര്‍ഥത്തില്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്.
വണ്ടിയോടിക്കുന്ന വ്യക്തിയുടെ വസ്ത്രം വെള്ള നിറത്തിലുള്ള കുര്‍ത്ത പോലെ ഒറ്റനോട്ടത്തില്‍ തോന്നാം. കൂടാതെ താടി നീട്ടി വളര്‍ത്തിയിരിക്കുന്നതും ഇസ്ലാം മതവിശ്വാസികള്‍ ഉപയോഗിക്കുന്ന തൊപ്പിയും ചിത്രത്തില്‍ കാണാം. മതപരമായ വേഷം ധരിച്ച് ഇയാള്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നു എന്നാണ് വ്യാജ പ്രചരണം.
ചിത്രത്തില്‍ കാണുന്ന ഡ്രൈവര്‍ തങ്ങളുടെ ഡിപ്പോയിലെ ജീവനക്കാരനാണെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യൂണിഫോം തന്നെയാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായ പി.എച്ച്.അഷ്‌റഫ് ആണ് ചിത്രത്തിലുള്ളത്. വര്‍ഷങ്ങളായി ഇങ്ങനെ തന്നെയാണ് അഷ്‌റഫ് കെ.എസ്.ആര്‍.ടി.സി.യില്‍ ജോലി ചെയ്യുന്നത്. സംഘപരിവാര്‍ പ്രൊഫൈലുകളാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ മതവസ്ത്രങ്ങള്‍ ധരിച്ച് വാഹനം ഓടിക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നത്.