സ്ത്രീകളുടെ സീറ്റിൽ നിന്നും മാറാൻ പറഞ്ഞു; യാത്രക്കാരൻ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു

സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മാറാന്‍ നിര്‍ദേശിച്ചതിന്റെ വൈരാഗ്യമാണ് മര്‍ദ്ദിയ്ക്കാനുള്ള കാരണമായി കണ്ടക്ടര്‍ പോലീസിന് നല്‍കിയ മൊഴി.

Last Modified തിങ്കള്‍, 27 മെയ് 2019 (09:49 IST)
കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും മര്‍ദ്ദിച്ചു. പാറശാല ഡിപ്പോയുടെ കീഴിലുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആര്‍ എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആര്‍ ആര്‍ കെ 558 കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം.

സ്ത്രീകള്‍ യാത്ര ചെയ്യുന്ന ഭാഗത്തു നിന്നും മാറാന്‍ നിര്‍ദേശിച്ചതിന്റെ വൈരാഗ്യമാണ് മര്‍ദ്ദിയ്ക്കാനുള്ള കാരണമായി കണ്ടക്ടര്‍ പോലീസിന് നല്‍കിയ മൊഴി. മര്‍ദ്ദനമേറ്റ കണ്ടക്ടറെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കണ്ടക്ടരര്‍ പോലീസിനോട് പറഞ്ഞത്, ബാലരാമപുരത്തിന് സമീപം വച്ച് കണ്ടക്ടര്‍ യാത്രക്കാരനുമായി വാക്കേറ്റത്തിലായി. യാത്രക്കാരന്‍ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വെടിവച്ചാന്‍ കോവിലിനു ഭാഗത്ത് കാത്തുനിന്ന സംഘം ബസ്സില്‍ അതിക്രമിച്ച് കയറി കണ്ടക്ടറെ മര്‍ദ്ദിയ്ക്കുകയായിരുന്നു. എന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :