കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പിടികൂടി

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (13:41 IST)
കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പിടികൂടി. തിരുവനന്തപുരം മുക്കില്‍ക്കടയിലെ ടിപ്പര്‍ അനീഷ് എന്ന വി നിധിനാണ് പിടിയിലായത്. കൊട്ടാരക്കരയില്‍ നിന്ന് പാരിപ്പള്ളിയിലെത്താന്‍ പണമില്ലായിരുന്നുവെന്നും ബൈക്ക് യാത്രക്കാരാരും കൈകാണിച്ചിട്ട് നിര്‍ത്താത്തതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മോഷ്ടിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു.

പാലക്കാട് നിന്നാണ് 28കാരനായ അനീഷിനെ പൊലീസ് അറസ്റ്റുചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കൃത്യമായി ആരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് അനീഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :