തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (14:01 IST)
തോരാതെ മഴ പെയ്‌തിട്ടും കേരളം വെള്ളത്തില്‍ കുതിര്‍ന്നിട്ടും സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നു. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെ വര്‍ദ്ധിക്കും. ഉയര്‍ത്തിയ വൈദ്യുത നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നതോടെ 800 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നാളെത്തെ യോഗത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത കൈവരുക.
കൂടാതെ എല്ലാ സ്ലാബുകളുടെയും നിരക്ക് വര്‍ധനയും ആലോചനയിലുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.