സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (11:07 IST)
വൈദ്യുതി പോസ്റ്റില്‍ പരസ്യം പതിച്ചാല്‍ ക്രിമിനല്‍ കേസും പിഴയും നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി തൂണുകളില്‍ തോരണങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും കെട്ടുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ക്ക് ഉടന്‍ അധികൃതരെ അറിയിക്കുവാന്‍ വേണ്ടി പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ മറച്ചാണ് പലരും പരസ്യങ്ങള്‍ പതിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.