നടന്‍ മധുപാലിന്റെ നാലുമാസമായി അടഞ്ഞുകിടന്ന വീട്ടില്‍ വന്ന വൈദ്യൂതി ബില്‍ 5714 രൂപ; പരാതിയെ തുടര്‍ന്ന് ബില്‍ 300രൂപയാക്കി കുറച്ച് കെഎസ്ഇബി

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (09:08 IST)
നടന്‍ മധുപാലിന്റെ നാലുമാസമായി അടഞ്ഞുകിടന്ന വീട്ടില്‍ വന്ന വൈദ്യൂതി ബില്‍ 5714 രൂപ. ഇതിനെ തുടര്‍ന്ന് താരം പരാതിയുമായി രംഗത്തുവന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ മധുപാലിന്റെ ബില്‍ 300രൂപയാക്കി കുറച്ചിരിക്കുകയാണ് കെഎസ്ഇബി.

പേരൂര്‍ക്കടയില്‍ നാലുമാസമായ അടച്ചിട്ടിരുന്ന വീട്ടില്‍ ജൂണ്‍ നാലിനു റീഡിങ് എടുത്തപ്പോഴാണ് 5714 ബില്ലുവന്നത്. ഇതിനുപിന്നാലെ മധുപാല്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കി. വീട് അടച്ചിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ റീഡിങ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മുന്‍മാസത്തെ ശരാശരി കണക്കാക്കിയായിരിക്കും ബില്‍ ഇടുന്നതെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :