കാസർഗോഡ്|
aparna shaji|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (09:06 IST)
ഐ എസ് ഐ എസുമായി മലയാളികൾക്കുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഐ എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് അറസ്റ്റിലായ യാസ്മിന്‍ അഹമ്മദിന്റെ പോലീസ് കസ്റ്റഡി അവസാനിച്ചു. യാസിമിനെ ചോദ്യം ചെയ്തതിലൂടെ കാണാതായവരെ കുറിച്ച് നിർണായ സൂചനകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.
മലയാളികളെ അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം. ഇതിനായി ഇതിനായുള്ള യാത്രാ ചെലവിനായുള്ള തുക പടന്നയില്‍ നിന്നും കാണാതായ അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനില്‍ നിന്നും അക്കൗണ്ടില്‍ നല്‍കിയതായും യാസ്മിന്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. മകന് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് പടന്നയില്‍ നിന്നും രാജ്യം വിട്ടവരോടൊപ്പം തനിക്ക് കാബൂളിലേക്ക് കടക്കനാവാതെ പോയതെന്നും യാസ്മിന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
കാണാതായ പുരുഷന്മാരെ മാത്രം ഒരുമിച്ച് ചേർത്തുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു യാസ്മിന്റെ ഭർത്താവ് റാഷിദ് ക്ലാസുകൾ സംഘടിപ്പിച്ചത്. റാഷിദിന്റെ നീക്കങ്ങളെല്ലാം രഹസ്യ സ്വഭാവമുള്ളതായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേസിൽ റാഷിദിന് ഇസ്ലാമിക് സ്റ്റേറ്റുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തിൽ കേസ് എൻ ഐ എ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
രാജ്യം വിട്ട മലയാളികള്‍ക്ക് യാത്രാ രേഖകള്‍ ഒരുക്കികൊടുത്തത് യാസ്മിനായിരുന്നു. ഇവര്‍ക്ക് രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒത്താശ ചെയ്തതായും യാസ്മിനെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ യാസ്മിനെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.