കോട്ടയം|
jibin|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (13:10 IST)
ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് ധനമന്ത്രി കോഴ വാങ്ങിയോ എന്ന കാര്യം മന്ത്രി അടൂര്‍ പ്രകാശിനറിയാമെന്ന് സിഎംപി നേതാവ് കെ ആര് അരവിന്ദാക്ഷന്. ബാറുടമകള്‍ മന്ത്രിമാര്‍ക്ക് പണം നല്‍കിയതായി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും. കെഎം മാണി ഇനി മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയായ നടപടിയല്ലെന്നും അരവിന്ദാക്ഷന് കോട്ടയത്ത് വ്യക്തമാക്കി.
ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടുവെന്നും ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടിലെത്തി രണ്ടു ഗഡുക്കളായി ഒരുകോടി രൂപ നല്‍കിയെന്നും ബാറുടമകളുടെ അസോസിയേഷന് നേതാവായ ഡോ ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.