കണ്ണൂര്‍|
jibin|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (14:12 IST)
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനം വീതം വെക്കുന്ന രീതി ഗുണകരമല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പ്രസിഡന്റ് സ്ഥാനം ഭരണപക്ഷത്തുള്ളവര്‍ നിശ്ചിതകാലം വീതം കൈയ്യടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
രണ്ടര വര്‍ഷം ഒരാളും അടുത്ത രണ്ടര വര്‍ഷം മറ്റൊരാളും പ്രസിഡന്റാവുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. കേരള പഞ്ചായത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.