സര്‍ക്കാര്‍- കെപിസിസി ഏകോപനസമിതി യോഗം ഇന്ന്

സര്‍ക്കാര്‍- കെപിസിസി , ഏകോപനസമിതി യോഗം , അരുവിക്കര
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (09:11 IST)
സര്‍ക്കാര്‍- കെ പി സി സി ഏകോപനസമിതി യോഗം ഇന്ന് രാവിലെ 10-ന് ഇന്ദിരാഭവനില്‍ നടക്കും. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ ഭൂമി പതിച്ച് നല്‍കല്‍ ചട്ടഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിയും യോഗം വിലയിരുത്തും. കഴിഞ്ഞ നാലുമാസത്തോളമായി ഏകോപന സമിതി വിളിച്ചുചേര്‍ക്കാത്തതിനെ കെ.മുരളീധരന്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :