പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകും: സുധീരൻ

കെപിസിസി , വിഎം സുധീരൻ , രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (16:33 IST)
പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. കേരളത്തിലെ
പുനസംഘടന ഒരുതുടര്‍ പ്രക്രിയയാണ്, പുനഃസംഘടന നീട്ടാൻ ആരിൽനിന്നും നിർദേശം ലഭിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്
പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം. ഇത് നിർബന്ധത്തിന്റെയും വാശിയുടെയും പ്രശ്നമായി ആരും കാണില്ലെന്നാണ് വിശ്വാസമെന്നും സുധീരൻ വ്യക്തമാക്കി.

പുനസംഘടന ഒരുതുടര്‍ പ്രക്രിയയാണ്. എഐസിസിയുടെ അനുവാദത്തോടെയാണ് അത് നടക്കുന്നത്. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പുനസംഘടന തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞെ നടക്കുകയുള്ളുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പുള്ള പുനസംഘടന പാര്‍ട്ടിക്ക് ഗുണകരമാകും. പുനസംഘടനയിലൂടെ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കുമെന്നും സുധീരന്‍ പറഞ്ഞു.

നേരത്തെ, പാർട്ടിയിലെ പുനഃസംഘടന ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമേ നടക്കാനിടയുള്ളൂവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ വിശദീകരണം. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ച തൃപ്തികരമാണെന്നും
കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതിഗതികള്‍ രാഹുലിനെ ധരിപ്പിച്ചുവെന്നും സുധീരൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :