കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

student
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (16:05 IST)
student
കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. തിരുവങ്ങൂര്‍ കോയാസ് കോട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും സൈഫുന്നിസയുടെയും മകനാണ് യൂസഫ് അബ്ദുള്ള.

കഴിഞ്ഞ ദിവസം വൈകുന്നേരം ഊട്ടിയില്‍ വച്ചാണ് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :