സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 16 ജനുവരി 2025 (12:56 IST)
കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നാലെ കോഴിക്കോട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നിമുക്ക് സ്വദേശി എം പി സനല്‍കുമാര്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ദീര്‍ഘകാലമായി അവധിയില്ലായിരുന്നു സനല്‍കുമാര്‍. പിന്നാലെയാണ് കാശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു സനല്‍കുമാര്‍.