മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (10:52 IST)
മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി സ്വദേശികളായ അജാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

മദ്യവും മയക്കുമരുന്നും നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ ഇവര്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :