നഴ്സിങ്ങ് വിദ്യാർത്ഥിനി റാഗിങിനിരയായ സംഭവം; ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം ദുരിതത്തിൽ

റാഗിങിനിരയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ കുടുംബം പ്രതിസന്ധിയിൽ. ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ ദുരിതമനുഭവിക്കുമയാണ് ഇവരുടെ കുടുംബം. മരുന്നുകൾ വാങ്ങുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടാണെന്നും

കോഴിക്കോട്| aparna shaji| Last Modified ബുധന്‍, 22 ജൂണ്‍ 2016 (15:33 IST)
റാഗിങിനിരയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന
വിദ്യാർത്ഥിനിയുടെ കുടുംബം പ്രതിസന്ധിയിൽ. ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ ദുരിതമനുഭവിക്കുമയാണ് ഇവരുടെ കുടുംബം. മരുന്നുകൾ വാങ്ങുന്നതിനും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടാണെന്നും അശ്വതിയുടെ അമ്മ ഒരു വാർത്താ ചാനലിനോട്
വ്യക്തമാക്കി.

കഴിഞ്ഞ 20 ദിവസമായി ചികിത്സയിൽ കഴിയുന്ന അശ്വതിയ്ക്ക് ഏകദേശം 3100 രൂപവരെ വില വരുന്ന മരുന്നുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഗ്ലൂക്കോസ് മാത്രം ആശുപത്രിയിൽ നിന്നും നൽകുമെന്നും ബാക്കിയെല്ലാ മരുന്നുകളും പുറത്തുനിന്നും വാങ്ങുകയായായിരുന്നുവെന്നും അശ്വതിയുടെ അമ്മ വ്യക്തമാക്കി.

പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി എ കെ ബാലൻ അശ്വതിയുടെ കുടുംബത്തിന് സഹായവാഗ്ദാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആരും കാണാൻ എത്തിയിട്ടില്ലെന്നും മറ്റാരോടെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം, ഇന്നുമുതൽ പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും അശ്വതിയുടെ അമ്മ പറഞ്ഞു.

പണം കടം വാങ്ങിയും ലോണെടുത്തുമാണ് പിതാവില്ലാത്ത അശ്വതിയെ ബന്ധുക്കള്‍ നഴ്‌സിങ് പഠനത്തിനായി കര്‍ണാടകയിലേക്ക് അയച്ചത്. തനിക്ക് അവിടെ നില്‍ക്കാനാവുന്നില്ലെന്ന് അശ്വതി പല തവണ വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. എന്നാല്‍ ക്രൂരമായ റാഗിങ് നടക്കുന്നത് മനസ്സിലാകാതിരുന്ന വീട്ടുകാര്‍ അശ്വതിയെ കോളേജില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഓര്‍ത്ത് വിങ്ങുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ദിലീപ് ...