രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കോഴിക്കോടും

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:12 IST)
കോഴിക്കോട്: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കേരളത്തിൽ നിന്ന് കോഴിക്കോട് നഗരവും ഉൾപ്പെടുന്നു. ഏതു രാത്രിയിലും നിർഭയമായി സഞ്ചരിക്കാവുന്ന റയിൽവേ സ്റ്റേഷൻ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിലെ കുറവ്, പുലരുവോളം സജീവമായ ബീച്ച്, ഏതു രാത്രിയിലും നിർഭയമായി സഞ്ചരിക്കാവുന്ന റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടം എന്നിവയാണ് കോഴിക്കോടിന് അഭിമാനിക്കാവുന്ന ഘടകങ്ങൾ.

കോഴിക്കോടിന് പത്താം സ്ഥാനമാണുള്ളത്. ഇരുപത് ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളെ അടിസ്ഥാനമാക്കി ദേശീയ ക്രൈം റിക്കോഡ്സ് ബ്യുറോ നടത്തിയ പഠന റിപ്പോർട്ടിലാണ് കോഴിക്കോടിന് ഈ നേട്ടമുണ്ടായത്. ഇതിനൊപ്പം ഒരു ലക്ഷം പേരിൽ എത്ര പേര് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നു എന്നതും ഇതിനുള്ള മാനദണ്ഡമാണ്.


ഒരു ലക്ഷത്തിൽ 78.2 പേർ മാത്രം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായ കൊൽക്കത്തയാണ് രാജ്യത്തെ സുരക്ഷിതമായ ഒന്നാം സ്ഥാനത്തുള്ള നഗരം. കോഴിക്കോടിന്റെ കാര്യത്തിൽ ഇത് 397.5 ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :