കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:13 IST)
കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി പ്രശാന്തിനെയാണ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ചത്. വളയം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം.

കുനിയില്‍ ഗിരീഷ് എന്ന ആളാണ് ആക്രമിച്ചത്. കത്തി ഉപയോഗിച്ചുള്ള ആക്രമത്തില്‍ പ്രശാന്തിന്റെ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :