സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ജനുവരി 2023 (14:19 IST)
ജ്യൂസില്‍ ലഹരി മരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോഴിക്കോട് മൂന്നുപേര്‍. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.