സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (08:56 IST)
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരണപ്പെട്ടു. പുതിയടത്ത് സ്വദേശി ചന്ദ്രികയാണ് മരിച്ചത്. 53 വയസ്സായിരുന്നു. കഴിഞ്ഞമാസം 21നാണ് ഇവരുടെ മുഖത്ത് തെരുവുനായ കടിച്ചത്. തെരുവുനായയുടെ കടിയേറ്റതിനെതുടര്‍ന്ന് കൃത്യമായി ഇവര്‍ വാക്‌സിനുകള്‍ എടുത്തിരുന്നു. അതേസമയം ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. വാക്‌സിന്‍ എടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ് മരണപ്പെടുന്നത് സംസ്ഥാനത്ത് ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.