കോഴിക്കോട് നാല് ദുരിദാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 31 കുടുംബങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (11:46 IST)
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നിലവില്‍ 4 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 119 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. 30 കുട്ടികളും 36 പുരുഷന്മാരും 53 സ്ത്രീകളും 17 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്.

കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജിലെ നരേന്ദ്രദേവ് സാംസ്‌കാരിക നിലയം, നരേന്ദ്രദേവ് അങ്കണവാടി എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണുള്ളത്. 23 കുടുംബങ്ങളിലെ 94 അംഗങ്ങളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

കോഴിക്കോട്,താമരശ്ശേരി എന്നീ താലൂക്കുകളില്‍ ഓരോ ക്യാമ്പ് വീതമാണ് പ്രവര്‍ത്തിക്കുന്നത്. 8 കുടുംബങ്ങളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ വടകര താലൂക്കിലെ മുഴുവന്‍ ക്യാമ്പുകളും അവസാനിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :