കോഴിക്കോട് അല്‍ഷിമേഴ്‌സ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ജൂലൈ 2022 (08:30 IST)
കോഴിക്കോട് അല്‍ഷിമേഴ്‌സ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന്‍ (74), ഭാര്യ നാരായണി (62) എന്നിവരാണ് മരിച്ചത്. മകനും ഭാര്യയും വൈകുന്നേരം പുറത്തുപോയിട്ടുവന്നപ്പോഴാണ് സംഭവം കാണുന്നത്.

നാരായണി കുറച്ചുനാളുകളായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ഇതിന്റെ വിഷമത്തിലാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അനുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :