സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 ജൂണ്‍ 2022 (08:28 IST)
കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. പൂല്ലാരാംപാറ സ്വദേശി ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സ്ത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു.
അതേസമയം സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഒരു വയസുള്ള പെണ്‍കുട്ടിയുണ്ട്.