സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 15 ജൂണ്‍ 2022 (10:58 IST)
കോഴിക്കോട് വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. നടക്കാവ് പൊറ്റങ്ങാടിയിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും മോഷ്ടിക്കപ്പെട്ടത്. ആഞ്ഞിലത്താനം സ്വദേശി ഹസ്സന്‍ സന്തോഷാണ് പിടിയിലായത്. സ്റ്റീല്‍ അലമാര കുത്തിപ്പൊളിച്ച് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും ഇരുപത്തയ്യായിരം രൂപയുമാണ് കവര്‍ന്നത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.