സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (19:33 IST)
കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ നിന്ന് കണ്ടെത്തി. നന്മണ്ടയില്‍ പാറക്കുഴിയില്‍ രഗീഷിന്റെ ഭാര്യ ശിശിര(23) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതലാണ് യുവതിയെ കാണാതായത്. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പരലാട് ക്വാറിയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇവരുടെ ചെരുപ്പും ഫോണും ക്വാറിക്കുസമീപത്തുനിന്നും ലഭിച്ചിരുന്നു. സ്വലത്ത് ഡോഗ് സ്‌ക്വാഡ് എത്തിയിട്ടുണ്ട്.