സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 26 നവംബര്‍ 2021 (11:39 IST)
ഇരയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്റ്റില്‍. കോഴിക്കോട് കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവര്‍, ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊടുവള്ളി പൊലീസാണ് അറസ്റ്റുചെയ്തത്. 2020 മാര്‍ച്ചില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി ഇവര്‍ പീഡിപ്പിക്കുകയും ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.