കോഴിക്കോട് പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി: സിസിടിവിയില്‍ കുടുങ്ങിയ പ്രതി 14ദിവസം റിമാന്‍ഡില്‍

ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (14:23 IST)
പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍. ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശിയുടെ പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റിലായി. എറണാകുളം സ്വദേശി മുരളീധരനെ(47)യാണ് കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്തത്. രാത്രിയാകുമ്പോള്‍ പശുവിനെ തൊഴിത്തില്‍ നിന്ന് അഴിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുന്നത് പതിവായിരുന്നു.

പശുവിനെ കാണാതാകുന്നതിനെ തുടര്‍ന്ന് ഉടമ നേരത്തേ പരാതി നല്‍കിയിരുന്നു. പിന്നീട് സിസിടിവി ക്യാമറ വയ്ക്കുകയായിരുന്നു. ഇതോടെ മുരളീധരന്‍ കുടുങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :