കോഴിക്കോട്|
JOYS JOY|
Last Modified വെള്ളി, 2 ഒക്ടോബര്‍ 2015 (18:00 IST)
കളക്ടര്‍ ബ്രോ ഫേസ്ബുക്കിലൂടെ വിളിച്ചപ്പോള്‍ കോഴിക്കോട്ടെ നാട്ടുകാര്‍ അതിന് മറുപടി നല്കി.
കോഴിക്കോട് ബീച്ച് വൃത്തിയാക്കാനായിരുന്നു കോഴിക്കോട് കളക്ടര്‍ ആയ എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ തന്റെ പ്രജകളെ ക്ഷണിച്ചത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ബീച്ചില്‍, ബീച്ച് വൃത്തിയാക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് വെറുതെയായില്ല. പതിവായി കാറ്റു കൊള്ളാനും സല്ലപിക്കാനും ബീച്ചില്‍ എത്തിയവര്‍ ഇന്ന് ബീച്ച് വൃത്തിയാക്കാനും തയ്യാറായി.
‘ക്ലീനിംഗ് തുടങ്ങി. ബീച്ചിലുള്ള ബ്രോസിന്റെ ശ്രദ്ധക്ക്: ബ്രേക്കെടുക്കുമ്പോ ഫോട്ടോ അപ്ഡേറ്റ് ഇടാവുന്നതാണ്’ എന്ന കളക്ടര്‍ ബ്രോയുടെ പുതിയ പോസ്റ്റും ഹിറ്റായി. രണ്‍ജി പണിക്കരും ബാലനടി എസ്തറും ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.