സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജൂണ്‍ 2024 (11:41 IST)
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 13കാരിയാണ് മരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയാണ് മരിച്ചത്. ജൂണ്‍ 12ന് പെണ്‍കുട്ടി മരിച്ചെങ്കിലും മരണകാരം അപൂര്‍വ്വ അമീബകാരണമെന്ന് പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. തലവേദനയും ഛര്‍ദ്ദിയുമായിരുന്നു പെണ്‍കുട്ടിക്കുണ്ടായിരുന്നത്.
സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.