സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:55 IST)
കോഴിക്കോട് സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്‌കൂള്‍ വളപ്പിലാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേട്ട വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം നടന്നത്.