മലബാറില്‍ മാരക വിഷക്കള്ള് പിടിച്ചു!

കോഴിക്കോട്| VISHNU.NL| Last Modified വ്യാഴം, 19 ജൂണ്‍ 2014 (15:42 IST)
മലബാറിലെ മൂന്ന് ജില്ലകളില്‍ മാരക വിഷാംശം കലര്‍ന്ന കള്ള് കണ്ടെത്തി. മാരകമായ സോഡിയം ലോറേറ്റ് സള്‍ഫേറ്റ്, ക്ലോറല്‍ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയ കള്ളാണ് കണ്ടെത്തിയത്. എക്‌സൈസ് വകുപ്പിന്റെ മൊബൈല്‍ ലാബ് നേരിട്ട് നടത്തിയ പരിശോധനയിലാണ് കള്ള് കണ്ടെത്തിയത്.

418 ബാറുകള്‍ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാജക്കള്ള് വില്‍പ്പനക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഒരു മാസമായി നടക്കുന്ന പരിശോധനക്കിടെയാണ് മലബാറിലെ മൂന്ന് ജില്ലകളില്‍ മാരക രാസവസ്തുക്കള്‍ അടങ്ങിയ കള്ള് പിടികൂടിയത്.

ഇത്തരം രാസവസ്തുക്കള്‍ അടങ്ങിയ കള്ള് പിടിച്ചാല്‍ അത് തെളിയിക്കാന്‍ സാങ്കേതികമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് എക്‌സൈസ് അഡീഷണല്‍ കമീഷണര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. തുറന്നു വെച്ചാല്‍ ആറ് മണിക്കൂറിനകം അന്തരീക്ഷത്തില്‍ ലയിക്കും എന്നതാണ് പ്രധാന പ്രശ്‌നം.

അതിനാല്‍ കെമിക്കല്‍ ലാബിന്റെ പരിശോധനയില്‍ വിഷാംശം കണ്ടെത്താനും കഴിയില്ല. കേസ് തെളിയിക്കാനും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കള്ള് കണ്ടെത്തിയ ഷാപ്പുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :