ബാർകോഴയിൽ ഉള്‍പ്പെട്ട നാലമത്തെ മന്ത്രി രമേശ് ചെന്നിത്തല: ബിജു രമേശ്

കോഴിക്കോട്| Sajith| Last Updated: ചൊവ്വ, 26 ജനുവരി 2016 (14:36 IST)
ബാര്‍ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്ത്. ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് മീഡിയവണി​ന്റെ വ്യൂ പോയിൻറില്‍ ബിജു രമേശ് പറഞ്ഞു. ആരോഗ്യമന്ത്രിയായ ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബാര്‍കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ്​ കൂട്ടിച്ചേര്‍ത്തു.

മന്ത്രി സഥാനത്തു നിന്നുള്ള കെ ബാബുവി​ന്റെ രാജി വെറും നാടകമാണെന്നും ബിജു കുറ്റപ്പെടുത്തി. ബാബുവിന്‍റെ മുകളിലുള്ള പലര്‍ക്കും കോഴയുടെ പങ്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ്​ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്​. രാജി സ്വീകരിക്കാന്‍ വൈകുന്നത് പോലും ബാബുവിനെ സംരക്ഷണത്തിനു വേണ്ടിയാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിന് വേണ്ടി പത്ത് കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കട്ടെ എന്ന മറുപടിയാണ് ബാബുവില്‍ നിന്നും കിട്ടിയതെന്നും രമേശ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന് പറഞ്ഞാണ്
ഓരോ തവണയും ബാബു പണം വാങ്ങിയിരുന്നത്. പണം വാങ്ങുന്നതിനു വേണ്ടി ബാബു മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്നും അദ്ദേഹത്തിന് ഇക്കാര്യത്തെക്കുറിച്ച്​ അറിയുമോ എന്നും തനിക്ക്​ അറിയില്ലെന്നും ബിജു രമേശ്​ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :