80 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുമായി ബിഹാര്‍ സ്വദേശി പോലീസ് സ്റ്റേഷനിലെത്തി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2021 (18:33 IST)
കൊയിലാണ്ടി. ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ അടിച്ചപ്പോള്‍ ടിക്കറ്റുമായി ഭാഗ്യക്കുറി അടിച്ചയാള്‍ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദ് ആണ് ഭാഗ്യക്കുറിയുടെ 80 ലക്ഷം കിട്ടിയപ്പോള്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തിയാലോ എന്ന ഭീതിയില്‍ കൂട്ടുകാരുമൊത്ത് പോലീസ് സ്റ്റേഷനിലെത്തിയത്.

മുഹമ്മദ് സായിദ് കൊയിലാണ്ടിയില്‍ കൂലിപ്പണിക്കായാണ് എത്തിയത്. ഇവിടത്തെ നന്ദി ലൈറ്റ് ഹൗസിനടുത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. സഹായത്തിനായി സമീപിച്ച മുഹമ്മദ് സായിദിന് വേണ്ട സഹായം നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :