സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (20:32 IST)
15കാരി ഫ്ലാറ്റില്‍ നിന്ന് ചാടി
ആത്മഹത്യ ചെയ്തു. കോട്ടയത്താണ് സംഭവം. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കുത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ മാത്യു ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കുട്ടിയുടെ മാതാപിതാകളുടെ മൊഴി രേഖപ്പെടുത്തും.