തെരഞ്ഞെടുപ്പിലെ ജയ,പരാജയങ്ങളില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്‌ ; ഭരണംകിട്ടിയാല്‍ ആരു മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍റ് തീരുമാനിക്കും: രമേശ് ചെന്നിത്തല

യു ഡി എഫിനു ഭരണംകിട്ടിയാല്‍ ആരു മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍റ് നിശ്ചയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കോട്ടയം, രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി,  വി എം സുധീരന്‍ kottayam, ramesh chennithala, vellappalli, VM sudheeran
കോട്ടയം| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (16:34 IST)
യു ഡി എഫിനു ഭരണംകിട്ടിയാല്‍ ആരു മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍റ് നിശ്ചയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരു മുഖ്യമന്ത്രിയാകും, ആവില്ല എന്ന്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിലെ ജയ,പരാജയങ്ങളില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. താന്‍ മുഖ്യമന്ത്രിയാകുകയോ ആകാതിരിക്കുകയോ ചെയ്യാം. മുഖ്യമന്ത്രിയെന്ന നിലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഉത്തരവാദിത്തം കൂടുതലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടാക്കിയതാണ് വെള്ളാപ്പള്ളി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. അത് കാലക്രമേണ അദ്ദേഹത്തിന് മനസ്സിലാകും. ഇത്തവണയും സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൂടാതെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍റെ നിലപാടിനെ ചെന്നിത്തല പിന്തുണച്ചില്ല. അത് സുധീരന്‍റെ വ്യക്തിപരമായ പ്രസ്താവനയാണെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :