കോട്ടയത്ത് കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ജൂണ്‍ 2024 (20:42 IST)
കോട്ടയത്ത് ചങ്ങനാശേരി തൃക്കൊടിത്താനത്ത് കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാടപ്പള്ളി പൊന്‍പുഴക്കുന്നില്‍ താമസിക്കുന്ന ആദര്‍ശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. ആദര്‍ശ് പത്താം ക്ലാസില്‍. ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണായിരുന്നു അപകടം.

ഒരാള്‍ കാല്‍ വഴുതി കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാമത്തെ കുട്ടിയും വെള്ളത്തില്‍ വീഴുകയായിരുന്നു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പാറക്കുളത്തില്‍നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :