കോട്ടയത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 മെയ് 2022 (10:55 IST)
കോട്ടയത്ത് ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷിച്ചു. പാലായിലെ കിഴതടിയൂര്‍ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് കണ്ട ഒരാള്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. എന്റെ ആത്മഹത്യാ ലൈവ് എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. പരിക്ക് സാരമുള്ളതല്ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :