സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (19:53 IST)
മോഷ്ടിക്കാന്‍ ഒന്നുമില്ല ഒടുവില്‍ സിസിടിവി മോഷ്ടിച്ച് കള്ളന്. മോഷണത്തിന് കയറിയ സ്ഥലത്തുനിന്നും ഒന്നും കിട്ടാതെ ഒടുവില്‍ അവിടത്തെ സി സി ടി വി മോഷ്ടിച്ച കള്ളനെ പോലീസ് പിടികൂടി. കോട്ടയം പൊന്‍കുന്നം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതായിരുന്നു ബാബു .എന്നാല്‍ പ്രതിക്ഷിച്ച പോലെ ഒന്നും തന്നെ കിട്ടിയില്ല. ഒടുവിലാണ് വീട്ടിലെ സിസിടിവി ക്യാമറയുടെ ഡിവിആറും ഇന്റര്‍നെറ്റ് മോഡവും മോഷ്ടിച്ചത്.