വൈക്കത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (06:17 IST)
വൈക്കത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിവപുരം സ്‌ദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൂന്നുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി പറഞ്ഞിരുന്നു.

തെങ്ങുകയറ്റതൊഴിലാളിയാണ് വിശ്വനാഥന്‍. ഇദ്ദേഹം സൈക്കിളില്‍ തോടിനോട് ചേര്‍ന്ന് പതിവായി പോകാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :