സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (10:13 IST)
കോഴിമുട്ട തിരയുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് പോസ്റ്റുമാന് ദാരുണാന്ത്യം. മണ്ണയ്ക്കനാട് കുളത്തിനാല്‍ സുകുമാരന്‍ നായര്‍(48) ആണ് മരിച്ചത്. കോഴിമുട്ടയ്ക്കായി വിറകുപുരയില്‍ തിരയുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ കാണാതിരുന്നതിനാല്‍ കടിയെ വലിയ കാര്യമായി എടുത്തില്ല. പിന്നീട് ദേഹാസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകുകയായിരുന്നു.
എന്നാല്‍ അതിനുമുന്‍പ് മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനാണ് സുകുമാരന്‍.