കോട്ടയത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരുനില പൂർണമായി കത്തിനശിച്ചു - ഒഴിവായത് വന്‍ ദുരന്തം

കോട്ടയത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരുനില പൂർണമായി കത്തിനശിച്ചു - ഒഴിവായത് വന്‍ ദുരന്തം

 fire accident , police , fire , kandathil residency , kottayam , തീപിടിത്തം , കോട്ടയം , ഷോർട് സർക്യൂട്ട്
കോട്ടയം| jibin| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (08:00 IST)
കോട്ടയം കളക്ടറേറ്റിന് സമീപത്തെ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തി നശിച്ചു. കനത്ത പുകയും ചൂടും മൂലം മൂന്നാനിലയിലുള്ളവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. വന്‍ നാശനഷ്ടം ഉണ്ടായതായിട്ടാണ് സൂചന. ഫയർഫോഴ്സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

ഇന്ന് പുലർച്ചെ 2.30നാണ് കളക്ട്രേറ്റിനു സമീപമുള്ള കണ്ടത്തിൽ റസിഡൻസി കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു. മൂന്നാം നിലയിൽ താമസിച്ച ലോഡ്ജിലെ ആൾക്കാരെ ഒഴിപ്പിക്കാനായത് വൻ ദുരന്തം ഒഴിവാക്കി. കടയുടെ എതിർവശത്തായി പെട്രോൾ പമ്പ് ആശങ്കയുണ്ടാക്കിയിരുന്നു.

തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോർട് സർക്യൂട്ട് ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതേയുള്ളൂ. മറ്റിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ്. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :